ഒരിക്കൽ ദേശാഭിമാനി പത്രാധിപർ ടി .കെ .മാധവൻ ആശ്രമത്തിൽ വന്നു . ഇന്ത്യൻ നാഷണൽകൊണ്ഗ്രെസ്സിന്റെ കോകനാദ സമ്മേളനം കഴിഞ്ഞു മടങ്ങുക ആയിരുന്നു ശ്രീ മാധവൻ .കൊകനാദയിൽ വച്ചു അയിത്തോച്ചാടന പ്രമേയം പസ്സാക്കുന്നതിനു വേണ്ടി ക്ലേശങ്ങൾ സഹിച്ചതിനു ശേഷം വളരെ അധികം യാത്രാ ക്ഷീണം ആയിട്ടാണ് മാധവൻ ആശ്രമത്തിൽ എത്തിയത് ..മാധവനെ കണ്ടതിനു ശേഷം ഗുരുദേവൻ
"മാധവൻ രണ്ടു മൂന്നു ദിവസം ഇവിടെ താമസിച്ചിട്ടു പോയാൽ മതി " എന്നു പറഞ്ഞു ..ആ ഗുരുഭക്തൻ അതു സമ്മതിക്കുകയും ചെയ്തു .
അന്നു വൈകിട്ടു ഗുരുദേവൻ ഒരു ശിഷ്യനോടു പറയുകയാണ് ..
""മാധവനു മത്സ്യം വേണമായിരിക്കും , അല്ലേ ?? നാം ഇവിടെ താമസിക്കാൻ പറഞ്ഞതു ബുദ്ധിമുട്ടാകുമോ ?""
അതിഥി യുടെ ആവശ്യം അറിയാം എങ്കിലും അതു നിറവേറ്റാൻ ആ ആതിഥേയൻ വിഷമിക്കുകയായിരുന്നു.. ഏതായാലും മൂന്നു ദിവസം കഴിഞ്ഞിട്ടേ ടി.കെ മാധവൻ സ്വദേശ ത്തേക്കു മടങ്ങിയുള്ളൂ ...
No comments:
Post a Comment