സ്വാമി വിവേകാനന്ദനെന്ന പുണ്യാത്മാവിന് ഈ ലോകത്തിലുള്ള ലക്ഷണ യുക്തമായ സ്മാരകം ഏതെന്ന് ചോദിച്ചാല്‍ ഒറെയൊരു ഉത്ത്രമേയുള്ളു. ഭാരത ദേശത്തിന്റെ തെക്ക് ത്രിവേണി സംഗമത്തില്‍ നിലകൊള്ളുന്ന വിവേകാനന്ദപ്പാറ, കന്യാ കുമാരി ദേവിയുടെ പാദമുദ്ര പതിഞ്ഞ അതേ പാറ. പക്ഷെ ഏക നാഥ് റാനഡെ എന്ന സ്വയം സേവകന്റെ നിശ്ചയ ദാര്‍ഡ്യവും, ശ്രീ മന്നത് പത്മനാഭന്റെ കര്‍മ്മ കുശലതയുമില്ലായിരുന്നെങ്കില്‍ ആ പാറ ഹിന്ദു സമൂഹത്തിന് എന്നന്നേക്കും അന്യമായിരുന്നുവേനെ എന്നും, ഹിന്ദുക്കളെ ഗോവയില്‍ കൂട്ടക്കുരുതി നടത്തി, മതപരിവര്‍ത്തനം നടത്തിയ ഫ്രാന്‍സിസ് സേവ്യര്‍ പുണ്യവാളന്റെ ( പ്രാഞ്ചിയേട്ടനില്‍ കാണിക്കുന്ന സെന്റ് ഫ്രാന്‍സിസ് സെന്റ് ഫ്രാന്‍സിസ് ഓഫ് അസ്സീസിയാണ്, മൃഗങ്ങളോടും പക്ഷികളോടും സംവദിച്ച് നടന്ന് ഭ്രാന്തനെന്ന് മുദ്യ കുത്തപ്പെടുകയും പില്‍ക്കാലത് വിശുദ്ധനാക്കപ്പെടുകയും ചെയ്ത സെന്റ് ഫ്രാന്‍സിസ് ആണ് ചിത്രത്തിലുള്ളത് ) ഇവിടെ പറയുന്നത തികങ്ങ മത ഭ്രാന്തനായിരുന്ന ഗോവയിലെ പള്ളിയില്‍ ഭൌതിക ശരീരം സൂക്ഷിച്ചിരിക്കുന്ന ഫ്രാന്‍സിസ് സേവ്യറിനെക്കുറിച്ചാണ്) പേരില്‍ ഒരു പള്ളിയോ, കന്യകാ മേരി (കന്യാകുമാരി തങ്ങളുടേതാക്കാന്‍ കൃസ്ത്യന്‍ മിഷണറിമാര്‍ ചമച്ച വ്യാജ നാമം) ആലയമോ കുമാരിദേവി ഒറ്റക്കാലില്‍ തപസ്സനുഷ്ഠിച്ച്തെന്ന് വിശ്വസിക്കപ്പെടുന്ന ആ പാറയിലുയര്‍ന്നേനെ. (ഇനി വായിക്കാന്‍ പോകുന്നത ഇംഗ്ലീഷ് വിക്കിപീഡിയ അവലംബമാക്കി ഞാന്‍ തന്നെ തിരുത്തിയെഴുതിയ മലയാളം വിക്കിയില്‍ നിന്നുള്ള ഭാഗം)
1962 ജനുവരിയിൽ സ്വാമി വിവേകാനന്ദന്റെ നൂറാം ജയന്തിയോടനുബന്ധിച്ച് സ്വാമിജി ധ്യാനിച്ചിരുന്ന പാറയിൽ ഒരു സ്മാരകം പണിയണമെന്ന് കന്യാകുമാരി നിവാസികൾക്കാഗ്രഹമുണ്ടായി. തീരത്തു നിന്നും പാറയിലേക്ക് പ്രവേശനം സുഗമമാക്കണമെന്നും അഭിപ്രായമുണ്ടായി. പാറയിൽ വിവേകാനന്ദ സ്മാരകം പണിയുക, അതിലേക്ക് നടപ്പാലം നിർമ്മിക്കുക എന്നീ ലക്ഷ്യങ്ങളോട് കൂടി കന്യാകുമാരിയിലെ ഏതാനം നിവാസികൾ ചേർന്ന് കന്യാകുമാരി കമ്മിറ്റിക്ക് രൂപം നൽകി. മദ്രാസിലെ രാമകൃഷ്ണ മിഷനും ഇതേ ആശയമുണ്ടായിരുന്നു. ഇരു സംഘടനകളും വിവേകാനന്ദ സ്മാരകം എന്ന ഉദ്യമത്തിനായി ഒന്നിച്ചെങ്കിലും പ്രദേശവാസികളും കത്തോലിക്കരുമായ മുക്കുവർക്കിടയിൽ ഈ ഉദ്യമത്തിനെതിരായി എതിർപ്പുണ്ടായി. കരയിൽ നിന്നും കാണാവുന്ന വിധത്തിൽ ഒരു വലിയ കുരിശ് അവർ പാറയിൽ നാട്ടി. ഇതേത്തുടർന്ന് പ്രദേശത്തെ ഹൈന്ദവർക്കിടയിൽ ശക്തമായ പ്രതിഷേധം വ്യാപിച്ചു. തങ്ങളുടെ ആരാധനാ സ്ഥലമായ പാറയിൽ കുരിശ് നാട്ടിയ നടപടിയെ അവർ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചു. ഒടുവിൽ പാറ വിവേകാനന്ദ പാറയാണെന്നും കുരിശ് നാട്ടിയത് കടന്ന് കയറ്റമാണെന്നും മദ്രാസ് സരക്കാരിന്റെ ജുഡീഷ്യൽ കമിറ്റി റിപ്പോർട്ട് വന്നു. ഒരു രാത്രിയിൽ കുരിശ് നീക്കം ചെയ്യപ്പെടുകയും പ്രദേശത്ത് സാമുദായിക അസ്വസ്ഥത ഉടലെടുക്കുകയും ചെയ്തു. ഇതേത്തുടർന്ന് വിവേകാനന്ദപ്പാറ നിരോധിത മേഖലയായി പ്രഖ്യാപിക്കപ്പെടുകയും. സർക്കാർ കാവൽ ഏർപ്പെടുത്തുകയും ചെയ്തു.
പാറ സെന്റ് സേവ്യർ പാറയാണെന്ന് അവകാശപ്പെട്ട് കത്തോലിക്കർ പ്രക്ഷോഭത്തിനിറങ്ങിയതോട് കൂടി സ്ഥിതി ഗതികൾ കൂടുതൽ വഷളായി. പാറ വിവേകാന്ദപ്പാറ തന്നെയാണെന്നും എന്നാൽ പാറമേൽ തൽക്കാലത്തേക്ക് നിർമ്മാണങ്ങളൊന്നും പാടില്ലെന്നും സർക്കാർ ഉത്തരവിറക്കി. വിവേകാന്ദ സ്മാരക ശിലയൊരെണ്ണം പാറയിൽ സ്ഥാപിക്കുക എന്നത് മാത്രമേ ചെയ്യാനാകു എന്ന് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ശ്രീ എം. ഭക്തവൽസലം അഭിപ്രായപ്പെട്ടു. 1963 ജനുവരി 17ന് ശിലാഫലകം സർക്കാർ ഉത്തരവ് പ്രകാരം പാറയിൽ സ്ഥാപിക്കപ്പെട്ടെങ്കിലും കുരിശ് നീക്കം ചെയ്തതിന് പ്രതികാരമായി അതെ വർഷം മെയ് മാസത്തിൽ ശിലാഫലകം തകർത്ത് കടലിലെറിയപ്പെട്ടു. തുടർന്ന് കന്യാകുമാരി കമ്മിറ്റി ദേശീയ തലത്തിലുള്ള നേതാക്കളുടെ സഹായം തേടുകയും അന്നത്തെ രാഷ്ട്രീയ സ്വയം സേവക സംഘം മേധാവിയായിരുന്ന ഗുരുജി ഗോൾവാക്കറുടെ നിർദ്ദേശ പ്രകാരം ആർ എസ് എസ് ജനറൽ സെക്രട്ടറി ശ്രീ ഏക്നാഥ് റാനഡെ സഹായത്തിനെത്തുകയുമുണ്ടായി. പാറയിൽ ശിലാഫലകം സ്ഥാപിക്കപ്പെട്ട ദിനം ഏക്നാഥ് റാനഡെ കൽക്കട്ടയിലായിരുന്നു. സ്വാമി വിവേകാനന്ദനുമായി ബന്ധപ്പെട്ട ഒരു പുസ്തകം പുറത്തിറക്കുന്നതിന്റെ തിരക്കിലായിരുന്നു അദ്ദേഹം. ശ്രീ രാമകൃഷ്ണ മിഷന്റെ പിന്തുണയോട് കൂടി അദ്ദേഹം വിവേകാനന്ദ സ്മാരക സമിതിയുടെ ഓർഗനൈസിംഗ് സെക്രട്ടറിയായി. അന്നത്തെ യൂണിയൻ സാംസ്കാരിക മന്ത്രി ശ്രീ ഹൂമയൂൺ കബീറിനെയും തമിഴ്നാട് മുഖ്യമന്ത്രി ശ്രീ എം ഭക്തവൽസലത്തെയും നയതന്ത്രപരമായി സമീപിച്ച് സ്മാരകം പണിയുവാനുള്ള അനുമതി നേടിയെടുത്തതിന്റെ മുഴുവൻ ക്രെഡിറ്റും ശ്രീ റാനഡെയ്ക്ക് അവകാശപ്പെട്ടതാണ്. കന്യാകുമാരിയിൽ തന്നെയാണ് ഇദ്ദേഹത്തിന്റെ ശവകുടീരവും സ്ഥിതി ചെയ്യുന്നത്.
സഹോദരന്മാരെ അമേരിക്കന്‍ പണമുപയോഗിച്ച് മാനസ്സാന്തരം നടത്താന്‍ വരുന്ന് കുഞ്ഞാടുകളോ, ബോംബ് പൊട്ടിച്ചും, വാള്‍മുന കാട്ടിയും മാര്‍ഗ്ഗം ചേര്‍ക്കുന്നവരോ ഇല്ലാതെയാണ് നമ്മുടെ ധര്‍മ്മം ഇന്നും നില നില്‍ക്കുന്നത്. ആശയ ദാരിദ്രമുള്ള വിശ്വാസങ്ങള്‍ വിശ്വാസികലെ കടുത്ത മത ബന്ധത്തിന്റെ ചങ്ങളകളില്‍ തളച്ചിടുമ്പോഴും , ഭാരതീയ പൈതൃകം സര്‍വ്വ ജീവികലെയും തുല്യരായിക്കാണുന്നു. അസഹിഷ്ണുത ധര്‍മ്മത്തിനെതിരെങ്കിലും, അപമാനിക്കാനും, മെക്കിട്ട് കയറാനും വരുന്നവരെ നിലയ്ക്ക് നിര്‍ത്താനുള്ള സ്തൈര്യം നാം കാട്ടേണ്ടതുണ്ട്. സര്‍വ്വ ചരാചരങ്ങല്‍ക്കും മംഗളം ഭവിക്കട്ടെ.

സഹോദരന്മാരെ അമേരിക്കന്‍ പണമുപയോഗിച്ച് മാനസ്സാന്തരം നടത്താന്‍ മാത്രമല്ല , വേര്‍തിരിവില്ലാതെ വിദ്യാഭ്യാസവും മനുഷ്യത്തവും പകര്‍ന്നു കൊടുക്കാനും ക്രിസ്ത്യനികള്‍ക്കറിയാം .വിവേകാനന്ദന്‍ അല്ല കേരളത്തിലെ മാറ്റങ്ങള്‍ക്കു തുടക്കമിട്ടത്.ഈ നാട്ടിലെ നിന്നെ പോലെ സകല വർഗീയ വാദികൾ അടക്കം , അവർണ ഹിന്ദുക്കൾ മുതൽ ഹിന്ദു രാജാക്കന്മാർ വരെ വിദ്യാഭ്യാസം മേടിച്ചത് ക്രിസ്ത്യാനികൾ വേർതിരിവില്ലാതെ അത് നല്കാൻ തയാറായത് കൊണ്ടാണ് ,
ReplyDeleteക്രൈസ്തവ വിശ്വാസം സ്വീകരിച്ച നാടാര് സ്ത്രീകള്ക്ക് മാറ് മറയ്ക്കുവാനുള്ള സ്വാതന്ത്ര്യം നേടിക്കൊണ്ട് 1859 –ല് മാറ് മറയ്ക്കല് സമരം മിഷനറിമാർ വിജയകരമായി പൂര്ത്തിയാക്കുമ്പോള് ശ്രീനാരായണഗുരു കേവലം 4 വയസ്സ് പ്രായമുള്ള ബാലന് ആയിരുന്നു.ഈ നാട് സമ്പൂര്ണത സാക്ഷരത കൈവരിക്കാന് സഹായകരമായത് ക്രിസ്ത്യന് മിഷനറിമാരുടെ പ്രവര്ത്തനനങ്ങളാണ്.
അരുവിപ്പുറം പ്രതിഷ്ഠ നടക്കുന്നതിനും 83 കൊല്ലം മുന്പ് 1805-ല് തെക്കന്തിരുവിതാംകൂറിലെ മൈലാടിയില് വേദമാണിക്യം എന്ന ദലിതന്ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയും ബന്ധുക്കളെ വിളിച്ചുകൂട്ടി അവരുടെ കുടിലില് സഭാരധാന തുടങ്ങിയതും തിരുവിതാംകൂറിലെ അയിത്തജാതിക്കാരുടെ ആരധനാസ്വാതന്ത്ര്യ വിളംബരമായിരുന്നു.
വിവേകാനന്ദന് നടത്തിയതായി പറയുന്ന ലഘുപ്രസംഗത്തില് ‘മഹത്തരം’എന്ന് വിശേഷിപ്പിക്കത്തക്ക എന്തൊക്കെ?! എല്ലാ ജാതിവിഭാഗങ്ങളിലുംപെട്ട ഹിന്ദുക്കളുടെ അഭിവാദ്യം സമ്മേളനത്തെ അറിയിച്ചുകൊണ്ട് തുടങ്ങുന്ന ഷിക്കാഗോ പ്രസംഗത്തില് സര്വ മതങ്ങളെയും അംഗീകരിക്കുന്ന സഹിഷ്ണുതയുടെ നാട്ടില് നിന്നാണ് താന് വരുന്നതെന്ന് വിവേകാനന്ദന് അമേരിക്കയെ അറിയിക്കുന്നു. ഭിന്ന ജാതിവിഭാഗങ്ങളെ, വിശേഷിച്ച് കീഴാളരെ, ഹിന്ദുമതത്തിനുള്ളില് എങ്ങനെയാണ് കണ്ടിരുന്നതെന്ന് അറിയുന്ന ആര്ക്കും ഈ പ്രസ്താവത്തിന്റെ പൊള്ളത്തരം പെട്ടെന്ന് ബോധ്യപ്പെടും. ബുദ്ധന്മാരുടെ അജ്ഞേയതവാദവും ജൈനന്മാരുടെ നാസ്തികതയും ഇന്ത്യന് ചിന്തയുടെ ഭാഗമായിരുന്നുവെന്ന് വിവേകാനന്ദന് പറയുന്നു. ചാര്വകന്മാരെ പച്ചയ്ക്ക് ചുട്ടു കൊല്ലുന്ന കഥ മഹാഭാരതത്തിലുണ്ട്.
ReplyDeleteഇസ്രേലികള്ക്ക് ദക്ഷിണേന്ത്യ അഭയം നല്കിയെന്നും സൊരാസ്ട്രിയന് മതത്തെയും സംരക്ഷിച്ചുവെന്നും പ്രസംഗത്തിലുണ്ട്. എല്ലാം മതങ്ങളും സത്യമാണെന്ന് കരുതുന്നവരാണ് തങ്ങളെന്ന് അദ്ദേഹം അവകാശപ്പെടുന്നു. വേദങ്ങളുടെയും ഹൈന്ദവസംസ്ക്കാരത്തിന്റെയും മഹത്വം വാഴ്ത്തുകയാണ് ലക്ഷ്യം. മതമൗലികവാദം മൂലം ലോകമെമ്പാടും രക്തച്ചൊരില് ഉണ്ടായിട്ടുണ്ട്. ഷിക്കാഗോസമ്മേളനം മൗലികവാദത്തിനെതിരെയുള്ള ഐക്യമായി പരിണമിക്കണം-ഈ പ്രത്യാശയാണ് അവസാനമുള്ളത്. ഇന്ത്യയില് നൂറ്റാണ്ടുകളോളം നീണ്ടുനിന്ന വൈഷ്ണ-ശൈവ രക്തച്ചൊരിച്ചിലുകളും കൂട്ടക്കൊലകളുമാവണം വിവേകാനന്ദനെക്കൊണ്ടിത് പറയിപ്പിച്ചതെന്ന് കരുതാമോ?!
ReplyDeleteലോകത്തുള്ള സര്വ മതങ്ങളെയും സ്വാഗതം ചെയ്യാന് കാരണം ഇന്ത്യക്കാരുടെ ഔദാര്യമാണോ അതോ ഗതികേടാണോ എന്നാലോചിക്കേണ്ടതുണ്ട്. ഏകീകൃത മതമോ രാജ്യമോ ഇല്ലാതെ പോയതും ശക്തരായ ഹിന്ദുരാജാക്കന്മാരുടെ അഭാവവും സഹിഷ്ണുതയ്ക്ക് ഹേതുവമായ കാര്യങ്ങളാണ്. നാട്ടുരാജ്യങ്ങളുടെ കുടിപ്പകയും വിദേശശക്തികളെ ഉപയോഗിച്ച് പരസ്പരം വെട്ടി വീഴ്ത്താനും ശ്രമിച്ചതും അധിനിവേശശക്തികള്ക്ക് മേഖലയെ ആരാമമാക്കിത്തീര്ത്തു. ഇതിന്റെയൊക്കെ ഉപോത്പ്പന്നമായും ഒരുതരം സഹിഷ്ണുത ഇവിടെ പീലി വിരിച്ചാടിയിട്ടുണ്ട്. സൈനികസഹായവും കച്ചവടവും കാംക്ഷിച്ച് പള്ളി പണിയാനും ആരാധന നടത്താനും സ്വാതന്ത്ര്യം കൊടുത്ത ചരിത്രപശ്ചാത്തലം മറക്കാതിരിക്കുക. സ്വന്തം മതത്തില് രൂക്ഷവും മനുഷ്യത്വവിരുദ്ധവുമായ വര്ണ്ണ-ജാതി വ്യത്യാസം കൊണ്ടുനടക്കുന്നവര്ക്ക്, ഭാരതത്തില് തന്നെ ജനിച്ച് വളര്ന്ന മതങ്ങളെ ആട്ടിയോടിച്ചവര്ക്ക്, ഹിന്ദു-മുസ്ളീം സ്പര്ദ്ധയുടെ തീക്കനലുകള് വാരിവിതറി ഇന്ത്യന് ഉപഭൂഖണ്ഡം കറുപ്പിച്ചവര്ക്ക് അപാരമായ സഹിഷ്ണുതയും സമത്വബോധവുമൊക്കെ ഉണ്ടെന്ന് വിദേശത്ത് പോയി തട്ടിവിടുന്നത് അതിശയക്തിപരമല്ലേ?!
ReplyDeleteദീക്ഷ സ്വീകരിച്ചെങ്കിലും ഇന്ത്യയില് ഒതുങ്ങിക്കൂടാന് വിവേകാനന്ദന് താല്പര്യമുണ്ടായിരുന്നില്ല. അദ്ദേഹം ഒരു സഞ്ചാരപ്രിയന് ആയിരുന്നുവെന്നാണ് ജീവചരിത്രകാരന്മാരെല്ലാം ആണയിടുന്നത്.ഇന്ത്യ ബ്രിട്ടീഷ് കോളനിയായതും ബ്രിട്ടീഷുകാരുടെ ഭാഷ പഠിച്ചതുമാണ് ചിക്കാഗോ പ്രസംഗം സാധ്യമാക്കിയതെന്ന് പറയാം. ഒരര്ത്ഥത്തില് ബ്രിട്ടീഷുകാരും ഇംഗ്ളീഷുമില്ലെങ്കില് ടാഗോറിന് നൊബേല് സമ്മാനമില്ലെന്നതുപോലെ ഷിക്കാഗോ പ്രസംഗവും സാധ്യമല്ല.ഒരു സാധാരണ ഹിന്ദുസന്യാസിയുടെ ലളിതവേഷത്തില് പാശ്ചാത്യരുടെ മുന്നില് പ്രത്യക്ഷപ്പെടാന് താല്പര്യമില്ലായിരുന്ന വിവേകാനന്ദന് പാശ്ചാത്യവേഷം ഏറെ ഇഷ്ടപ്പെട്ടിരുന്നു. വിദേശവാസത്തിനിടെ കോട്ടും പൈപ്പുമൊക്കെ വാങ്ങിയതിനെക്കുറിച്ച് അനുയായികള്ക്കുള്ള സ്വകാര്യ കത്തുകളില് ആവേശത്തോടെ വിശദീകരിക്കുന്ന വിവേകാനന്ദനെ നമുക്ക് കാണാം 1894/Complete works of Swami Vivekananda vol 7, Page 263)ആകര്ഷകമായ വസ്ത്രങ്ങളണിഞ്ഞ് സ്റ്റുഡിയോ പശ്ചാത്തലത്തില് തന്റെ ചിത്രങ്ങളെടുക്കാന് വിവേകാനന്ദന് കാണിച്ച താല്പര്യം ബേലൂര് മഠത്തിലെ മറ്റ് സന്യാസിമാരില് നിന്നും അദ്ദേഹത്തെ തീര്ത്തും വ്യത്യസ്തനാക്കുന്നുണ്ട്. ഫോട്ടോകള്ക്കും ചിത്രങ്ങള്ക്കും ദീര്ഘനേരം പോസ് ചെയ്യുന്നതിലും മറ്റും അദ്ദേഹം കാട്ടിയ നിഷ്ക്കര്ഷയും(പ്രസിദ്ധമായ ധ്യാന പോസുകള് തന്നെ ഉദാഹരണം) കൃത്യതയും പില്ക്കാലത്ത് അദ്ദേഹത്തിന്റെ സ്മരണ നിലനിറുത്താനുതകുന്ന നിരവധി ചിത്രങ്ങള്ക്ക് ഹേതുവായി. ഇന്ത്യയില് തിരിച്ചെത്തിയ ശേഷം പാശ്ചാത്യവസ്ത്രധാരണ രീതി തുടരാനാവാത്തതില് അദ്ദേഹത്തിന് ഖേദമുണ്ടായിരുന്നു. ഇന്ത്യയില് പലരും കോണകം (loin cloth) ഉപയോഗിക്കാന് തന്നെ നിര്ബന്ധിക്കുന്നുവെന്നും ഇതുമൂലം തനിക്ക് പ്രമേഹശല്യം ഉണ്ടാകുന്നുവെന്നും വിവേകാനന്ദന് വിശ്വസിച്ചു.
ReplyDelete