കോട്ടയം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ജീവിതാനുഭവങ്ങൾ ഇനി ഇംഗ്ളീഷിലും വായിക്കാം. "യെസ്, ഐ ഡിഡ് ഇറ്റ് "എന്നാണ് പേര്.
വി പബ്ളിഷേഴ്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് വൈകിട്ട്
5 ന് തിരുവനന്തപുരം മസ്ക്ര്ര് ഹോട്ടലിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിക്കും. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ആദ്യ പ്രതി ഏറ്റുവാങ്ങും.മന്ത്രി വി.എസ്.ശിവകുമാർ അദ്ധ്യക്ഷത വഹിക്കും.മന്ത്രി എ.പി. അനിൽകുമാർ,വെള്ളാപ്പള്ളി നടേശൻ,പന്ന്യൻ രവീന്ദ്രൻ,കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ സംബന്ധിക്കും.
മുംബയ് സർവകലാശാലയിൽ ഇംഗ്ളീഷ് അദ്ധ്യാപികയായിരുന്ന പ്രൊഫ. ചന്ദ്രമതിയാണ് 25 അദ്ധ്യായങ്ങളുള്ള പുസ്തകത്തിന്റെ രചയിതാവ്. വെള്ളാപ്പള്ളി ജനിച്ചു വളർന്ന കണിച്ചുകുളങ്ങര ഗ്രാമത്തിന്റെ ചരിത്രത്തിലൂടെയാണ് പുസ്തകം തുടങ്ങുന്നത്. കേരളത്തിലെ പ്രധാന കോൺട്രാക്ടർമാരിലൊരാളായിരുന്നപ്പോഴുള്ള അനുഭവങ്ങളും ശ്രീനാരായണ ദർശനങ്ങളിൽ ആകൃഷ്ടനായ സാഹചര്യവും യോഗ നേതൃത്വത്തിലെത്തപ്പെട്ടതും പുസ്തകത്തിൽ വിശദമാക്കുന്നു. സംഭവബഹുലമായ ഇന്നലെകളിൽ പരിചയപ്പെടുകയും സഹകരിക്കുകയും ചെയ്ത പലരും പ്രതിപാദിക്കപ്പെടുന്നു. യോഗം നേതൃത്വം നൽകി വൻ വിജയമാക്കിയ മൈക്രോ ഫിനാൻസിനെക്കുറിച്ചാണ് ഒരു അദ്ധ്യായം. മാവേലിക്കര സ്വദേശിനിയായ പ്രൊഫ.ചന്ദ്രമതി വർഷങ്ങളായി മുംബയിലാണ് . കുറെക്കാലമായി വെള്ളാപ്പള്ളിയുടെ പൊതുപ്രവർത്തനങ്ങളും സമുദായ പ്രവർത്തനങ്ങളും വീക്ഷിച്ചു വന്ന അവർ രണ്ടു വർഷത്തിന് മുന്പാണ് കണിച്ചുകുളങ്ങരയിലെത്തി പുസ്തകരചനയ്ക്ക് അനുമതി വാങ്ങിയത് .
Source: kerala kaumudi
It was Uthradom, day before Thiruvonam of last year (2013); I was watching TV on the Reporter channel; the programme named ‘Ente Vamanan’ and it was the responses of various prominent people of Kerala about Vamanan in their life. The respondents gave varied responses according to their personal experience. One person gave the following answer:-
ReplyDelete‘Let Vamanan come. I shall give him four feet instead of three; but no Vamanan is coming’.
I was really thrilled by his answer. It was the great Vellapally Natesan, General Secretary of SNDP Yogum. I am sure that no Vamanan is capable to overpower our great leader Sri. Vellapally Natesan. He is the prestigious leader and powerful protector of millions of Ezhavas in Kerala.