Pages

Saturday, October 19, 2013

വ്യാജ ഡോക്ടര്‍ ആകാം പക്ഷെ ഈഴവന്‍ പാടില്ല - Descrimination towards DR Palpu in Travancore

"വ്യാജ ഡോക്ടര്‍ ആകാം പക്ഷെ ഈഴവന്‍ പാടില്ല"

ഡോക്ടര്‍ ബിരുദവുമായി തിരുവിതാകൂറില്‍ വന്ന നമ്മുടെ പ്രിയപ്പെട്ട പല്പ്പുവിന്‍റെ ഉദ്യോഗത്തിനുള്ള അപേക്ഷ ധര്മിഷ്ഠനായ മഹാനായ രാജാവ് നിരസിച്ചു. അപേക്ഷ നിരസ്സിച്ചതിനു കാരണം ഒന്നും പറഞ്ഞില്ല. ഒരു മറുപടി കൂടെ നല്കി്യില്ല. അതെ സമയം ആവശ്യമായ ഡോക്ടര്മാ്ര്‍ ഇല്ലാത്തതിനാല്‍ ഡോക്ടര്‍ ബിരുദം പാസാകാത്ത മൂന്നു സവര്ണ്ണരേ ഈ അപേക്ഷ നിലനില്ക്കെ തിരുവിതാങ്കൂറില്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ ആയി നിയമിക്കുകയും ചെയ്തു.

അവസാനം ഡോക്ടര്ക്ക് ജോലി നല്കി്യത് സവര്ണ്ണ അവരണ്ണ ഭേദം മനുഷ്യരില്‍ കാണാത്ത മ്ലെച്ചനമാരായ ബ്രിട്ടിഷുകാരും. അങ്ങിനെ മാസം 70 രൂപ ശമ്പളത്തില്‍ 1890ല്‍ മദ്രാസില്‍ ബ്രിട്ടിഷുകാര്ക്ക് കീഴില്‍ ആദ്യത്തെ ഈഴവ ഡോക്ടര്‍ നിയമിതനായി.

ഡോക്ടര്‍ പരീക്ഷ തോറ്റവരെ ഡോക്ടര്‍ ആയി നിയമിക്കുന്ന പരിപാടിയെ ഇന്ന് നമ്മള്‍ പറയുന്ന പേരാനു “വ്യാജ ഡോക്ടര്‍” എന്ന്. ഈ പണിയായിരുന്നു ജാതിഭ്രാന്തു മൂത്ത മഹാരാജാവ് പണ്ട് നടപ്പാക്കിയിരുന്നത്. ബോധമുള്ള ആരെങ്കിലും ചെയ്യുന്ന പരിപാടിയാണോ ഇത്?

ചുമ്മാതാണോ സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത്‌!!!.

No comments:

Post a Comment