Pages

Thursday, October 17, 2013

അയ്യപ്പസന്നിധിയില്‍ ഗുരുദേവനെക്കുറിച്ചു പാടാന്‍ സമ്മതിക്കാത്തത്

Mohana Kumar Padmanabhan അയ്യപ്പസന്നിധിയില്‍ ഗുരുദേവനെക്കുറിച്ചു പാടാന്‍ സമ്മതിച്ചില്ല എന്നത് വിരോധാഭാസം ആണെന്നെ പറയാനാവൂ. ചരിത്രരേഖകള്‍ പ്രകാരം പന്തളം രാജാവിന്‍റെ സേനാനായകന്‍ ആയിരുന്ന, പിന്നോക്കക്കരനായ അയ്യപ്പനെ മനുഷ്യമനസ്സിനു നിരക്കാത്ത ഉത്ഭവകഥകള്‍മെനെഞ്ഞിറക്കി വരുമാനം ഉണ്ടാക്കാനായി ദിവ്യത്യം ഉണ്ടാക്കികൊടുത്ത ഒരു ദേവന്‍ ആണല്ലോ അയ്യപ്പന്‍? സഖാവ്സുശീലഗോപാലന്‍റെ തറവാട് ആയ ചീരപ്പന്‍ചിറയിലാണ് അദ്ദേഹം ആയുധാഭ്യാസം നടത്തിയതെന്നും മാളികപ്പുറം അവിടുത്തെ പെങ്കുട്ടിയുമാനെന്നു പറയപ്പെടുന്നു. ഈ അടുത്ത കാലംവരെ ശബരിമലയിലെ വെടിവഴിപാടിന്‍റെ അവകാശം തന്നെ ഇവര്‍ക്കായിരുന്നു. അവിടെ ഇപ്പോഴും ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട ഒരു ശാസ്താക്ഷേത്രം ഉണ്ട്, ഇപ്പോള്‍ അതിന്റെ നിറം ചുവപ്പാണെന്ന് മാത്രം......മറ്റൊരു വെര്‍ഷന്‍ ശാസ്താക്കളെല്ലാം തന്നെ ബുദ്ധപ്രതിമാകളായിരുന്നു എന്നാണു, ബുദ്ധമതം തകര്‍ത്തെറിഞ്ഞു കൊണ്ട് ഭരണവര്‍ഗത്തിന്‍റെ പിന്തുണയോടെ ബ്രാഹ്മണര്‍ നടത്തിയ നവോത്ഥാനപടയോട്ടത്തില്‍ കേരളമാകെയുണ്ടായിരുന്ന ബുദ്ധപ്രതിമകള്‍ കടലിലൊഴുക്കി നശിപ്പിക്കുകയായിരുന്നു. ഇന്നും ചിലേടങ്ങളില്‍ (കൊല്ലം, ആലപ്പുഴ ജില്ലകളില്‍) കരുമാടിക്കുട്ടന്മാര്‍ എന്ന പേരില്‍ അവ അവശേഷിച്ചിട്ടുണ്ട്.......കൊടുംകാട്ടില്‍ എത്തിപ്പെടാന്‍ കഴിയാത്തതു കൊണ്ടാകാം കേരളാതിര്‍ത്തിയില്‍ ഉണ്ടായിരുന്ന ബുദ്ധവിഹാരങ്ങലെല്ലാം അതിജീവിച്ചു, കുളത്തൂപ്പുഴ മുതല്‍ വടക്കോട്ട്‌ സഹ്യന് മുകളില്‍ ഉണ്ടായിരുന്നവയെല്ലാം.. പിന്നീട് അവയെ തിരിച്ചറിഞ്ഞപ്പോള്‍ അവിടുങ്ങളിലെ പണം വരവുകൂടി കണക്കിലെടുത്ത് ഉന്നതര്‍ ഓരോ ദിവ്യകഥകള്‍ മെനഞ്ഞെടുത് അവയെല്ലാം കൈയടക്കുകയായിരുന്നു........നമ്മള്‍ ഇതിനെല്ലാം പിന്നോക്കമെന്നും അടിമയെന്നും ഒക്കെ പറഞ്ഞു ഓശാന ചൊല്ലിക്കൊടുത്ത് തമ്പ്രാക്കന്മാരെ അംഗീകരിച്ചു. ഇപ്പോഴും ആ അടിമത്വം കുറേക്കൂടി പോളിഷ് ചെയ്തരീതിയില്‍ സംഘടനാ നിലയില്‍ കൊണ്ട് നടക്കുന്നു.. അപ്പോള്‍ പിന്നെ "ദൈവം" അവരുടേത് മാത്രമാക്കാന്‍ ഒരു പ്രയാസവും ഉണ്ടാകില്ലല്ലോ?. അതിനെതിരെ, ഇത്തരം ചൂഷണങ്ങള്‍ക്കെതിരെയാണ് നമ്മള്‍ സംഘടിക്കേണ്ടതും ശബ്ദിക്കേണ്ടതും.........അയ്യപ്പ സന്നിധിയില്‍ ഗുരുദേവനെ കുറിച്ച് പാടാന്‍ സമ്മതിക്കാതിരുന്നതു ഇത്തരം ധാര്‍ഷ്ട്യവും അജ്ഞതയും കൊണ്ടാണ്......

No comments:

Post a Comment