Pages

Saturday, October 19, 2013

ചേകവരുടെ ശ്രദ്ധയ്ക്ക് - Attention Ezhavars

Lalu Natarajan

കേരളത്തിലെ അന്തരീക്ഷം കലുഷം ആണ്. ജാതിമതാധിഷ്ടിത വിലപേശല്‍ മാത്രം ആണ് ഭരണം എന്ന പേരില്‍ നടക്കുന്നത്. കരയുന്ന കുഞ്ഞിനു പാല്‍. എന്ന മട്ട്.

പണ്ടേ ഉള്ളത് തന്നെ ആണ്. ചേകവര്‍ തങ്ങളുടെ സ്വാഭാവികമായ നിര്‍ഭയത്വം കൊണ്ടും വിശാല വീക്ഷണം കൊണ്ടും പിന്നെ കുറെ അപകര്‍ഷതാബോധം കൊണ്ടും ഒക്കെ ഇതൊക്കെ കണ്ടില്ല കേട്ടില്ല എന്ന് നടിച്ചു പോരുന്നു. അത് മറ്റുള്ളവര്‍ കാലാകാലങ്ങളില്‍ സൗകര്യം പോലെ മുതലെടുത്തും ഇരുന്നു.

ഇപ്പോള്‍ ഒരു നാല്‍കവലയില്‍ ആണ് നമ്മള്‍ എത്തപ്പെട്ടിരിക്കുന്നത്. നമ്മള്‍ ആയിട്ട് വന്നതല്ല. മറ്റുള്ളവര്‍ നമ്മെ ഉന്തി തള്ളി ഇവിടെ എത്തിച്ചതാണ്. അത് അവരുടെ എന്തൊക്കെയോ ആവശ്യങ്ങള്‍ സാധിക്കാന്‍ ആണ്. ഈഴവരുടെ ആവശ്യങ്ങള്‍ ആവണമെന്നില്ല.

ഇവിടെ ഈഴവ സമുദായം ഒറ്റ കെട്ടായി തീരുമാനങ്ങള്‍ എടുക്കണം. ഇവിടെ തെറ്റിയാല്‍ പിന്നെ നേരെ നില്‍കാന്‍ സാധിച്ചെന്നു വരില്ല. സംഗതികള്‍ കൈവിട്ടു പോകും.

ഒന്ന് രണ്ടു കാര്യങ്ങള്‍ ഓര്‍ത്ത്‌ വയ്ക്കേണ്ടതുണ്ട്.

ഒന്ന്. ഈഴവരുടെ എടുത്തു ചാട്ടം നിറുത്തുക. അത് മറ്റുള്ളവര്‍ ആരോ ആണ് ചെയ്യിക്കുന്നത്. വെറുതെ ഇരിക്കുന്ന ആരെങ്കിലും എടുത്തു ചാടുമോ ? ആരോ ഉന്തുന്നത് കൊണ്ടാണ്. ആലോചിച്ചു മാത്രം നിലപാടുകള്‍ എടുക്കുക.

രണ്ട്. സ്വന്തം കാലില്‍ നില്‍ക്കുക. അപ്പുറത്ത് ആനമുട്ട എന്നൊക്കെ കേട്ട് ചാടി പ്പോവരുത്. കുറെ കണ്ടതാ എന്ന് പറഞ്ഞു വെറുതെ നില്ക്ക. വെറുതെ നില്കുന്നതിലും സുഖം ഉണ്ട്. അങ്ങോട്ടും വേണ്ട. ഇങ്ങോട്ടും വേണ്ട. താന്‍ ആയി തന്‍റെ പാടായി.

മൂന്ന്: കാശിനു മുട്ടുണ്ടെങ്കിലും കൊട്ടേഷന്‍ പരിപാടികള്‍ ഏറ്റെടുക്കാതിരിക്കുക. അത് നല്ലതല്ല. ജന്മഭാരത്തിനു മേല്‍ അന്യഭാരങ്ങളും കൂടി വലിച്ചു വയ്ക്കുന്നത് പോലെ ആണ് അത്. അതൊക്കെ തീരാന്‍ പല ജന്മങ്ങള്‍ വേണ്ടി വരുമെന്നോ അതില്‍ തന്നോട് ബന്ധപ്പെട്ടവരും കൂടി കിടന്നു വലയുമെന്നോ അറിയുക.

നാല്: രാഷ്ട്രീയം മതം ജാതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍, അതിരു തര്‍ക്കം, പെണ് വഴക്ക്‌, കള്ള്കുടിച്ചിട്ടുള്ള സൌന്ദര്യ പ്രശ്നങ്ങള്‍ ഒക്കെ വരുമ്പോള്‍ ചങ്കൂറ്റം കാണിക്കാന്‍ ചാടി വീഴാതിരിക്കുക. വീട്ടില്‍ ആശ്രിതര്‍ ഉണ്ട്.

ചുരുക്കത്തില്‍ ചേകവന്മാര്‍ ഒരു പുതിയ നിലപാട് എടുക്കുക.

എന്തെങ്കിലും പ്രശ്നം വന്നാല്‍ "ഓ ! അങ്ങനെയോ ഉദരനിമിത്തം ബഹുകൃത വേഷം" എന്ന് പറഞ്ഞു സ്വന്തം കാര്യം നോക്കുക.

മറ്റുള്ളവരോടും പോയി പണി നോക്കാന്‍ പറയുക.

സ്വസ്ഥം ശാന്തം.

No comments:

Post a Comment