Pages

Sunday, July 21, 2013

ഈഴവർക്ക് എന്നാത്തിൻറ്റെ കേടാന്നേ? Whats the problem with Ezhavas ???

by Suresh Venpalavattom
അല്ല, എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിയ്ക്കുവാ, ഈ ഈഴവർക്ക് എന്നാത്തിൻറ്റെ കേടാന്നേ???

സ്വന്തമായി അപ്പനില്ലാത്തവൻ കണ്ടവൻറ്റെ അപ്പനേയും, വഴീക്കൂടെ പോകുന്നവനേയും ഒക്കെ അപ്പനെന്നു വിളിയ്ക്കുന്ന പോലെ, നായന്മാർക്കും മറ്റ് അസ്മാദികൾക്കും സ്വന്തമായി പറയാൻ ഒരു ഗുരുവില്ലാത്തതിനാലും, ഉണ്ടെന്നവർ പറയുന്ന ചട്ടമ്പിയും, മന്നവുമൊന്നും അത്ര പോരാ എന്ന തോന്നൽ അതി കഠിനമായപ്പോൾ ഒരു ബംഗാളിയെ എഴുന്നള്ളിച്ചു കൊണ്ട് നടക്കുന്നു. ആഗോള ആസാമിയായ വിവേകാനന്ദൻ!

അങ്ങേർക്കും ഒരു ഗുരു രാമകൃഷ്ണൻ, പിന്നങ്ങേരുടെ ഭാര്യ മറ്റൊരു ദൈവം

ബംഗാളിൽ ചെന്നാലോ അവിടെ ഗുരുദേവ് രവീന്ദ്രനാഥടാഗോറും, ദേവി സാക്ഷാൽ ഭദ്രകാളിയും ആണ്, ഇവറ്റകളെയൊന്നും അവർക്കത്ര പത്ഥ്യമല്ല. അവിടെ എടുക്കാത്ത ഈ ചെമ്പു നാണയങ്ങൾ സ്വർണ്നം പൂശ്ശി കുറെ തട്ടിപ്പുകാർ ഇവിടെ ഇറക്കിയിരിയ്ക്കുന്നു, രാജാവു കിഴിയായി നൽകിയ സ്വർണ്ണനാണയമാണത്രേ!

അതവരുടെ കാര്യം ഈഴവസ്വാമിയുടെ മുന്നിൽ പിടിച്ചു നിൽക്കണ്ടേ? ഇപ്പോൾ ചില ഈഴവർക്കൊരു അസുഖം മഞ്ഞ അത്രപോരാ, കാവി വേണം, ബംഗാളി ബാബു നരേന്ദ്ര നാഥ് ദത്തയെ ഇപ്പൊൾ ശ്രീനാരായണഗുരുവിൻറ്റെ ഗുരു ആക്കണം, ആക്കിയേ പറ്റൂ.

എടാ മക്കളേ, ഇതു ഭ്രാന്താലയമാണെന്ന് പറഞ്ഞിട്ടോടിപ്പോയവനെയല്ല, ആ ഭ്രാന്താലയത്തിലിറങ്ങി ആ ഭ്രാന്തന്മാരുടെ ആക്രമനത്തിൽ നിന്നും മറ്റുള്ളവരെ രക്ഷിയ്ക്കാൻ "ആത്മതപസ്സു ബലിചെയ്ത" ഗുരുവിനെ അറിയില്ലെങ്കിൽ നീയൊക്കെ ഈ സമുദായത്തിൽ ജീവിച്ചിരുന്നിട്ട് വലിയ കാര്യമൊന്നുമില്ല. ആ ഭ്രാന്തു മാറ്റാൻ ആർക്കും കഴിഞ്ഞിട്ടില്ല, ഇന്നും ആ ഭ്രാന്തു തുടരുന്നു, ഭ്രാന്തന്മാർ അവരെ ഭ്രാന്തൻ എന്നു വിളിച്ചവനെ ഗുരുവാക്കിയിരിയ്ക്കുന്നു, അവനിതിൽപ്പരം ഒരു പണി കിട്ടാനുണ്ടോ? അവർ ഭ്രാന്ത് തുടരട്ടേ... അത് ചികിത്സിയ്ക്കുകയല്ല നമ്മുടെ ആവശ്യം, ആ ഭ്രാന്തന്മാരിൽ നിന്നും നമ്മുടെ ആളുകളെ രക്ഷിയ്ക്കുകയാണ്.

അതിനിടയിൽ അവിടെ പോയി ആ പേ പിടിച്ചവന്മാരുടെ കടിയും കൊണ്ട് പേയും പിടിച്ചു നടക്കുന്നവർ വന്ന് ഇടങ്കോലിടരുത്, എവിടെയെങ്കിലും ഒക്കെ കടിച്ചും കുരച്ചും കഴിയുക്, പേയല്ലേ ഒത്തിരി താമസിയ്ക്കാതെ ജന്മം ഒടുങ്ങിക്കൊള്ളും!

No comments:

Post a Comment