Pages

Thursday, August 23, 2012

SNDP Yogam Youth Movement


എസ് എന്‍ ഡി പി യോഗം യൂത്ത് മൂവ്മെന്റ്

1935 - കാലം മുതല്‍ എസ് എന്‍ ഡി പി യോഗത്തിന്റെ കീഴില്‍ ഒരു യുവജന പ്രസ്ഥാനത്തിനായി സി . കേശവനും , ആര്‍  . ശങ്കറും ഒക്കെ ശ്രമിച്ചതാണ്. പക്ഷെ 1980 ല്‍ ആണ് ആരംഭിക്കാനുള്ള തീരുമാനം ആയത്. 1981 ഡിസംബര്‍ 10 നു വിവിധ യുണിയന്‍ പ്രധിനിധികള്‍ കൂടി ആദ്യ ഭാരവാഹികളെ തിരഞ്ഞെടുത്തു . കെ  കെ  രവി പ്രസിഡന്റ്‌ ആയും , വി ന്‍ രാജന്‍ സെക്രട്ടറി ആയും , എം  ജയപ്രകാശ് വൈസ് പ്രസിഡന്റ്‌ ആയും ടി കെ  പ്രശാന്തന്‍ ഖജാന്‍ജി ആയും ആദ്യ എസ് എന്‍ ഡി യോഗം യുവജന സംഘടന നിലവില്‍ വന്നു. കേന്ദ്ര സമിതിയില്‍ സി കെ ശശി , കണ്ടല്ലൂര്‍ സുധീര്‍ , ആപ്പാഞ്ചിറ  പൊന്നപ്പന്‍ , വി പൊന്നന്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങള്‍ ആയിരുന്നു.

1999 ജൂലൈ 29 നു നടത്തിയ സംസ്ഥാനതല തിരഞ്ഞെടുപ്പില്‍ ശ്രീ തുഷാര്‍ വെള്ളാപ്പള്ളി പ്രസിഡന്റും , എം ബി ശ്രീകുമാര്‍ സെക്രെട്ടറിയും , അഡ്വ. പി സജീവ്‌ ബാബു , എന്‍ ആര്‍ സുരേഷ് , അനില്‍ പി ബോസ് എന്നിവര്‍  വൈസ് പ്രസിഡന്റുമാരും , ശ്രീ രാജേഷ്‌ നൂറനാട്  ട്രെഷരാരും ആയി 22 അംഗ എസ് എന്‍ ഡി പി യോഗം യൂത്ത് മൂവ്മെന്റ് കമ്മിറ്റി നിലവില്‍വന്നു .

2005 ജൂണ്‍ 23 നു രൂപീകൃതമായ പുതിയ അഡ്ഹോക്ക്  കമ്മിറ്റിയുടെ ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളിയും , കണ്‍വീനര്‍ ശ്രീ. അനില്‍ തറനിലവും ആണ്.    

1 comment:

  1. സഹോദര 1978 ല്‍ ചങ്ങനാശ്ശേരി യൂണിയനില്‍ യൂത്ത് മൂവ്മെന്റ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു..... ആദ്യ യൂത്ത് മൂവ്മെന്റ് കോട്ടയം യൂണിയനിലെ പള്ളം 28ബി ശകയില്‍ ആണ്

    ReplyDelete